ഭാരതിയ ജനത കർഷക മോർച്ച ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ കർഷക വന്ദനം നടത്തി. ദേശീയ ഉപാധ്യക്ഷൻ അഡ്വ. എസ് ജയസൂര്യൻ പത്തനംതിട്ടയിൽ സംസ്ഥാനതല ഉത്‌ഘാടനം നടത്തി. ജില്ലാ അധ്യക്ഷൻ അജയകുമാർ വലിയുഴാതിലിൻ അധ്യക്ഷനായി.
കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ നൂതന സാങ്കേതിക രീതിയിലൂടെ മൂല്യവർധിത വസ്തുക്കളായി രാജ്യത്ത് എവിടെയും ഇടനിലക്കാരില്ലാതെ വിൽക്കാനുള്ള സ്വാതന്ത്ര്യം നരേന്ദ്രമോഡി സർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ അവസരം കർഷകർ അത് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവല്ലയിൽ നടന്ന പരിപാടിയിൽ ബിജെപി ദേശീയ സമതി അംഗം കെ. ആർ. പ്രതാപചന്ദ്ര വർമ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ, കർഷക മോർച്ച സംസ്ഥാന ട്രഷറർ രാജ്‌കുമാർ എന്നിവർ പങ്കെടുത്തു.