വാക്സീൻ ചലഞ്ച് ആയി കിട്ടിയ പണം തിരികെ നൽകണം: എഎപി

0
വാക്സീൻ ചലഞ്ച് ആയി കിട്ടിയ പണം കോവിഡ് ദുരിതാശ്വാസം ആയി ജനങ്ങൾക്ക് തിരികെ നൽകണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി സി സിറിയക്ക്. ആം ആദ്മി പാർട്ടി തൃശ്ശൂര ജില്ലാ പ്രവർത്തക സംഗമം ഉ ദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ കൺവീനർ ജിതിൻ സദാനന്ദൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പദ്മനാഭൻ ഭാസ്ക്കർ സംഘടനാ സദ്ദേശം നൽകി, ബാലചന്ദ്രൻ, ദാസൻ, മാത്യുസ്, ഹബീബ്, ജിബിൻ, ബിനോജ്, ഹിദായത്ത്, റോയി, പൗലോസ് എന്നിവർ സംസാരിച്ചു. ജിജോ സ്വാഗവും   ടോണി റാഫേൽ നന്ദിയും പറഞ്ഞു.