രാജ്യത്തെ പരമോന്നത കായിക പുരസ്‌ക്കാരമായ ഖേല്‍ രത്‌ന ഇനി മേജര്‍ ധ്യാന്‍ചന്ദിൻ്റെ പേരിലാകും അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
41 വര്‍ഷത്തിന് ശേഷം ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടിയതിൻ്റെ സന്തോഷത്തിനിടക്കാണ് ഖേല്‍ രത്‌ന ബഹുമതി ഹോക്കി മാന്ത്രികൻ്റെ പേരിലാക്കുന്നത്. നേരത്തെ തന്നെ പുരസ്‌ക്കാരത്തിൻ്റെ പേര് രാഷ്ട്രീയക്കാരനില്‍ നിന്ന് മാറ്റി കായിക പ്രതിഭയുടെ പേരിലാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇപ്പോള്‍ രാജ്യം മുഴുവന്‍ ഹോക്കിയിലെ വെങ്കല മെഡല്‍ നേട്ടത്തില്‍ അഭിമാനിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിക്കുന്നത്.