ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കി യുഎഇ. താമസ വിസക്കാര്‍ക്കാണ് ഇളവ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ ഉത്തരവ് ബാധകമായിട്ടുള്ളത്.
രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മടങ്ങി വരണം. യുഎഇ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം മടങ്ങി വരേണ്ടത്. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ അടക്കമുള്ളവർക്ക് മടങ്ങി വരാന്‍ വഴി തുറന്നു.