HomeKerala5,600 കോടിയുടെ സാമ്പത്തിക പാക്കേജുമായി ധനമന്ത്രി

5,600 കോടിയുടെ സാമ്പത്തിക പാക്കേജുമായി ധനമന്ത്രി

കോവിഡില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ഉത്തേജമായി 5,600 കോടിയുടെ സാമ്പത്തിക പാക്കേജുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെ ഉള്ളവര്‍ക്കാണ് പാക്കേജ് ഗുണം ചെയ്യുക.

കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതി ആരംഭിച്ചു. ചെറുകിട വ്യവസായങ്ങള്‍, ടൂറിസം, ആരോഗ്യ പരിപാലനം വിഭാഗങ്ങള്‍ക്കും ഇത് ലഭ്യമാണ്.

രണ്ടു ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളില്‍ ഇളവുണ്ട്. പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ മുറികലുടെ വാടക ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ധനസ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്ക് മൊറട്ടോറിയം ഉണ്ട്. അടുത്ത വര്‍ഷം ജൂലൈ വരെയാണ് മൊറട്ടോറിയം. കെഎഫ്‌സിയുടെ വായ്പ പലിശ 9.5 ല്‍ നിന്ന് 8 ആയും 12 ല്‍ നിന്ന് 10.5 ശതമാനം ആയും താഴ്ത്തി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി ഡിസംബര്‍ വരെ ഒഴിവാക്കി.

Most Popular

Recent Comments