ബസവരാജ് ബൊമ്മയുടെ സത്യപ്രതിജ്ഞ നാളെ

0

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഹൂബള്ളിയില്‍ നിന്നുള്ള എംഎല്‍എയാണ്. ഇന്ന് ബംഗളുരുവില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് യെദ്യൂരപ്പയുടെ പിന്‍ഗാമിയായി ബസവരാജിനെ തിരഞ്ഞെടുത്തത്.

ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവാണ് പുതിയ മുഖ്യമന്ത്രിയും. യെദ്യൂരപ്പയാണ് ബസവരാജിൻ്റെ പേര് നിര്‍ദേശിച്ചത്. ഏകകണ്ഠമായാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. നാളെ ഉച്ചക്കാണ് സത്യപ്രതിജ്ഞ.
യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര പുതിയ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകും എന്നാണ് വാര്‍ത്തകള്‍. അദ്ദേഹത്തെ കൂടാതെ മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകും.