സമദ് നായകനായ ‘വർക്കി’ ; സിനിയ ഒടിടിയിൽ ജൂലായ് 30ന്

0
നാദിർഷായുടെ സഹോദരനും ഗായകനുമായ സമദ് സുലെെമാന്‍, പുതുമുഖം ദൃശ്യ ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആദര്‍ശ് വേണുഗോപാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വര്‍ക്കി’ ജൂലായ് 30ന് സിനിയ ഒടിടിയിൽ റിലീസ് ചെയ്യുന്നു.
സലീംകുമാര്‍, ശ്രീജിത്ത് രവി, മിഥുന്‍ രമേശ്, അലന്‍സിയര്‍, സാദ്ദീഖ്, ജെന്‍സണ്‍ ആലപ്പാട്ട് , ജയശങ്കര്‍, ശ്രീകുമാര്‍, ലിതിന്‍ ജോയ്, സുധീര്‍ പറവൂര്‍, കൃഷ്ണപ്രഭ, മാല പാര്‍വ്വതി, അഞ്ജന അപ്പുക്കുട്ടന്‍, അമ്പിളി, രജിത മോഹന്‍, കുളപ്പുളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മേപ്പാടന്‍ ഫിലിംസിൻ്റെ ബാനറില്‍ ബിജു മണികണ്ഠന്‍, ഗ്രീഷ്മ സുധാകരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ശ്യാം നിര്‍വ്വഹിക്കുന്നു. ജ്യോതിഷ് ടി. കാശി, ആദര്‍ശ് വേണുഗോപാലന്‍ എന്നിവരുടെ വരികള്‍ക്ക് സുമേഷ് സോമസുന്ദർ സംഗീതം പകരുന്നു. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്