എ കെ ശശീന്ദ്രൻ രാജിവെക്കണം -യുവമോർച്ച

0
കൊല്ലം കുണ്ടറയിൽ യുവതിക്ക് നേരേയുണ്ടായ പീഡനശ്രമം നടത്തിയ എൻ സി പി നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച വനം മന്ത്രിക്ക് എ കെ ശശീന്ദ്രന് ഒരു ദിവസം പോലും തൽസ്ഥാനത്ത് തുടരാനുള്ള ധാർമ്മികതയില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ. കേസ് പുറത്ത് അറിയിക്കാതെ ഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ജനാധിപത്യ കേരളത്തിനപമാനമാണ്.
പരാതി അറിയിക്കാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ ചെയ്തതിനേക്കാൾ ഗുരുതരമായ കുറ്റമാണ് എ കെ ശശീന്ദ്രൻ ചെയ്തിരിക്കുന്നത്. കേരളത്തിൽ സ്ത്രീ പീഡനങ്ങൾ വർദ്ധിച്ചു വരുന്നതിൻ്റെ പ്രധാന കാരണം ഭരണകൂടത്തിൻ്റെ ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകളാണ്. പരാതി കൊടുത്തിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു വിധ അന്വേഷണവും പോലീസ് നടത്താതിരുന്നത് മന്ത്രിയുടെ ഇടപെടൽ മൂലമാണ്.
പീഡന വാർത്ത അറിഞ്ഞിട്ടും മൂടി വെക്കുകയും, പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാലംഘനമാണ് . എ കെ ശശീന്ദ്രൻ സ്വമേധയാ രാജിവെക്കുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം.  മന്ത്രിയുടെ രാജി വരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് യുവമോർച്ച തയ്യാറാകുമെന്നും പ്രഫുൽ കൃഷ്ണൻ അറിയിച്ചു.