മതവിവേചനത്തിൽ മുന്നോക്ക വിഭാഗം പ്രതിഷേധിച്ചു

0
മതാടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിൽ നിന്നും ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരെ ഒഴിവാക്കുന്നതിൽ മുന്നോക്ക സമുദായ ഐക്യമുന്നണി തൃശൂർ ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. ഈ നടപടി മത നിരപേക്ഷ തക്കും നീതി ബോധത്തിന്നും എതിരാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ല പ്രസിഡണ്ട് വേണാട് വാസുദേവൻ നമ്പൂതിരി അധ്യക്ഷനായി. സെക്രട്ടറി പ്രമോദ് വർമ, എൻ.സുരേഷ് മൂസ്സ് , രാജൻ ആർ. നമ്പ്യാർ, എ.സി. സുരേഷ് , കെ.ജി.വേണുഗോപാലൻ, എൻ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.