രാഷ്ട്രീയത്തിലേക്ക് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ഇതിൻ്റെ ഭാഗമായി രാഷ്ട്രീയ കൂട്ടായ്മക്കായി രൂപീകരിച്ച മക്കള്‍ മണ്‍ട്രം പിരിച്ചുവിട്ടു.
രാഷ്ട്രീയ കൂട്ടായ്മ ഇനി വേണ്ടെന്നും ആരാധക കൂട്ടായ്മയായി തുടരാനും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അദ്ദേഹം നിര്‍ദേശം നല്‍കി. രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ മക്കള്‍ മണ്‍ട്രം വിട്ട് മറ്റ് പാര്‍ടികളില്‍ ചേര്‍ന്നിരുന്നു. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് കരുതുന്നത്.
അനാരോഗ്യം മൂലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് രജനീകാന്ത് പറഞ്ഞിരുന്നത്. ആരോഗ്യനില മോശമായത് ദൈവത്തിൻ്റെ മുന്നറിയിപ്പായാണ് കാണുന്നതെന്നും തന്നെ വിശ്വസിച്ച് ഇറങ്ങുന്നവരെ ബലിയാടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.