ഹിച്ച്‌കോക്ക് എന്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ആർ.ജെ.മഡോണയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറക്കി. അമലേന്ദു കെ.രാജ്, അനിൽ ആന്റോ, ഷെർഷാ ഷെരീഫ് എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്. മുൻപ് പുറത്തിറങ്ങിയ പോസ്റ്ററുകൾ വ്യത്യസ്തത കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിൻ്റെ കഥാപശ്ചാത്തലം. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിൻ്റെ വേറൊരു തലത്തിൽ എത്തിക്കുന്ന മേക്കിങ്ങിലാണ് മിസ്റ്ററി ത്രില്ലറായ ആർ. ജെ. മഡോണ പ്രേക്ഷകർക്ക് മുൻപിൽ എത്തുക.
സംവിധായകൻ കൂടിയായ ആനന്ദ് കൃഷ്ണരാജ് തന്നെയാണ് എഴുത്തും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ജിജോ ജേക്കബ്, നീലിൻ സാൻഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.