അങ്കമാലി അതിരൂപതയുടെ ഭൂമി വില്പന നിര്‍ത്തിവെച്ചു

0

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍ക്കുന്ന നടപടി നിര്‍ത്തിവെച്ചു. ബിഷപ്പ് ആന്റണി കരിയിലാണ് ഇക്കാര്യം അറിയിച്ചത്. വൈദികര്‍ റിവ്യു ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി. നിര്‍ത്തിവെക്കല്‍ നടപടി താത്ക്കാലികമാണെന്ന് ബിഷപ്പ് ആന്റണി കരിയില്‍ പറഞ്ഞു.

അതിരൂപതയുടെ നഷ്ടം നികത്താനായി ഭൂമി വില്‍ക്കാന്‍ അനുവദിക്കരുതെന്നാണ് വൈദികരുടെ നിലപാട്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കണം. പൗരത്വ തിരുസംഘത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണം. കനോനിക സമിതികളെ മരവിപ്പിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന് അനുമതി ഇല്ലെന്നും വൈദികര്‍ പറയുന്നു.