പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ചു, ബിന്ദുവിൻ്റെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് ഹര്‍ജി

0

ഇരിങ്ങാലക്കുടയിലെ എല്‍ഡിഎഫ് എംഎല്‍എ ആര്‍ ബിന്ദുവിൻ്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. എതിര്‍സ്ഥാനാര്‍ഥിയായ തോമസ് ഉണ്ണിയാടനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രൊഫസര്‍ അല്ലാതിരുന്നിട്ടും പ്രൊഫസര്‍ എന്ന പേരിലാണ് തിരഞ്ഞെടുപ്പില്‍ ബിന്ദു മത്സരിച്ചത്. പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രൊഫസര്‍ എന്ന് വിച്ചിരുന്നു. ബാലറ്റ് പേപ്പറിലും അത് ആവര്‍ത്തിച്ചു. എംഎല്‍എ ആയ ശേഷം ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവ് ഇറക്കി ബിന്ദു പ്രൊഫസറല്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഇത്തരം സാഹചര്യത്തില്‍ ബിന്ദുവിൻ്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം. ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടിയാണ് വിജയം എന്നതിനാല്‍ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.