നാല് മാസത്തിനുള്ളില്‍ വാക്‌സിനേഷന്‍ ലക്ഷ്യം കാണുമെന്ന് മുഖ്യമന്ത്രി

0

കേരളം കൊവിഡിനെതിരെ സാമൂഹിക പ്രതിരോധം നേടാനുള്ള പ്രതിരോധം നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ ക്ഷാമമില്ലെങ്കില്‍ മൂന്നോ നാലോ മാസത്തിനകം കേരളം കൊവിഡ് പ്രതിരോധം നേടുമെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് അതു വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്. നമ്മള്‍ ആവശ്യപ്പെട്ട അളവില്‍ വാക്‌സിന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമായാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്കകം സാമൂഹിക പ്രതിരോധം ആര്‍ജിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ 25% വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ വഴി ആയിരിക്കും വിതരണം ചെയ്യുക എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നില്ല. നിലവില്‍ മറ്റ് ഏജന്‍സികള്‍ വഴിയാണ് വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ വാക്‌സിന്‍ ലഭ്യതയില്‍ രാജ്യമൊന്നാകെ നിലവില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിച്ചാല്‍ മാത്രമേ നമുക്ക് സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.