കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് മിനുക്കാന്‍ ആന്റണി രാജു

0

കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് പുനഃസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍, മേഖലയില്‍ വൈദഗ്ധ്യമുള്ളവരെ മാത്രം ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പടെ 15 അംഗങ്ങളുള്ള ബോര്‍ഡാണ് നിലവില്‍ ഉണ്ടായിരുന്നത്.

ഡയറക്ടര്‍ ബോര്‍ഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആര്‍ടിസി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളും രണ്ട് അനൗദ്യോഗിക അംഗങ്ങളേയും മാത്രം ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നത്.