സ്വര്‍ണക്കവര്‍ച്ച കേസ് പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചു. ഗള്‍ഫിലേക്ക് വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസില്‍ അറസ്റ്റിലായ ഷിഹാബും സംഘവും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആലപ്പുഴ സ്വദേശി ശക്തിവേല്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2019ല്‍ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശക്തിവേല്‍ ഷിഹാബിനെതിരെ പരാതി സമര്‍പ്പിച്ചത്. ഇതോടെ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ശക്തിവേല്‍ പറഞ്ഞു. കടം കയറി നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ചെന്നൈയിലെത്തിയെന്നും ശക്തിവേല്‍ പറഞ്ഞു. കേസില്‍ ഷിഹാബിനായി ഇടപ്പെട്ടത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണെന്നും ശക്തിവേല്‍ വെളിപ്പെടുത്തി.