ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നു. കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് അധികാരപരിധി മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ നിരവധി കേസുകള്‍ എത്തിയതിനാലാണ് നീക്കമെന്നാണ് സൂചന. ഈ വര്‍ഷത്തില്‍ മാത്രം 11 റിട്ട് ഹര്‍ജികള്‍ ഉള്‍പ്പടെ 23 കേസുകളാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടേയും പൊലീസിന്റെയും നടപടികള്‍ക്ക് എതിരെ കേരള ഹൈക്കോടതിയില്‍ എത്തിയത്.
ഇതിനായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയതായും സൂചനയുണ്ട്. ഭൂമി ശാസ്ത്രപരമായും ഭാഷാപരമായും കേരളമാണ് ലക്ഷദ്വീപിന് അടുത്തുള്ളത്. ഭരണഘടന അനുസരിച്ച് പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.