HomeKeralaബ്ലാക്ക് ഫംഗസ് ബാധിതന് മരുന്ന് ലഭിക്കുന്നില്ലെന്ന് പരാതി

ബ്ലാക്ക് ഫംഗസ് ബാധിതന് മരുന്ന് ലഭിക്കുന്നില്ലെന്ന് പരാതി

ബ്ലാക്ക് ഫംഗസ് ബാധിച്ച കൊച്ചി മരട് സ്വദേശി ബാബുവിന് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന കാരണത്താലാണ് ചികിത്സ ലഭിക്കാത്തതെന്ന് ബാബുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്നും സ്വകാര്യ ആശുപത്രികളിലെ മരുന്നിന്റെ വില കുടുംബത്തിന് താങ്ങാനാകുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

5 ദിവസം മുമ്പാണ് ബാബുവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ചികിത്സ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ആരോഗ്യമന്ത്രിക്ക് കത്തയച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് നിലവില്‍ ബാബു ചികിത്സയിലുള്ളത്. സ്വന്തം നിലയില്‍ ഓപറേഷന്‍ നടത്താമെന്നും എന്നാല്‍ ബ്ലാക്ക് ഫംഗസ് മരുന്ന് ലഭ്യമല്ലെന്നുമാണ് ആശുപത്രിയുടെ വാദം.

Most Popular

Recent Comments