കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനെതിരെ ആരോഗ്യ കേരളം ചെയ്ത ബോധവത്കരണ വീഡിയോ വൈറലായി. നമുക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കുമെന്ന ശുഭപ്രതീക്ഷ നല്‍കുന്ന വീഡിയോ മാധ്യമ ്്രപവര്‍ത്തകന്‍ കൂടിയായ ജയ്‌സണ്‍ മേരിക്കുന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പെയിനിന്റെ ഭാഗമായി ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ടാണ് ശ്രദ്ധയാകര്‍ഷിച്ചത്.
കൊവിഡ് മഹാമാരി നമ്മുടെ ദൈനം ദിന ജീവിതത്തില്‍ വരുത്തിയ ചെറുതല്ലാത്ത മാറ്റങ്ങള്‍, ഉറ്റവരുടേയും ഉടയവരുടേയും വേര്‍പാട്, ഒറ്റപ്പെടല്‍, ഇവയില്‍ നിന്നെല്ലാം നമ്മള്‍ മോചിതരാകും. ഇതിനെയെല്ലാം തന്നെ നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന സന്ദേശം നല്‍കുന്നതാണ് വീഡിയോ.