മുഖ്യമന്ത്രിയുടെ വസതിയും മോടി കൂട്ടുന്നു, ചെലവ് ഒരു കോടി രൂപ

0

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിയമ സഭയിലാണ് പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്തത്. ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ എങ്ങനെയാണ് ഇത്രയും വലിയ തുക ചെലവഴിക്കാന്‍ കഴിയുന്നതെന്ന് പിടി തോമസ് എംഎല്‍എ ചോദിച്ചു.

പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്നുമാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നല്‍കിയ മറുപടി. ക്ലിഫ് ഹൗസിലെ ഗണ്‍മാന്‍മാര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കുള്ള വിശ്രമമുറികളാണ് നവീകരിക്കുന്നത്.

98 ലക്ഷത്തോളം രൂപക്കാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. മറ്റ് മന്ത്രിമന്ദിരങ്ങളുടേയും അറ്റകുറ്റപ്പണിക്കുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.