രാജ്യത്ത് 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കെല്ലാം സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ നയം പരിഷ്‌ക്കരിക്കും. വിദേശത്ത് നിന്ന് വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.
സാധ്യമായതെല്ലാം നാം രാജ്യത്ത് നടപ്പാക്കുന്നുണ്ട്. മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഉത്പാദനം പത്തിരട്ടിയായിട്ടുണ്ട്. രാജ്യത്ത് 23 കോടി വാക്‌സിന്‍ നല്‍കി കഴിഞ്ഞു. വാക്‌സിനേഷന്‍ 60 ശതമാനത്തില്‍ നിന്ന് 90 ശതമാനമാക്കി.
ഈ നൂറ്റാണ്ടില്‍ രാജ്യം നേരിട്ട ഏറ്റവും മഹാമാരിയായ കോവിഡിനെ നാം ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നമ്മുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ നാം മറ്റ് രാജ്യങ്ങള്‍ക്ക് പിന്നിലല്ലെന്ന് തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.