പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാജൻ. പുത്തൂരിൻ്റെ സാമൂഹിക ജീവിതത്തിന് വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ സാധിക്കും. 2022 ൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പുത്തൂരിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 12 ന് വനം മന്ത്രിയുമായി പുത്തൂരിൽ ഔദ്യോഗിക സന്ദർശനം നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാഴച്ചാൽ ഫോറസ്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാർ നൽകിയ 30,000 രൂപയും മന്ത്രി ഏറ്റുവാങ്ങി.
മൃഗശാല ഡയറക്ടർ കെ.എസ് ദീപ, സ്പെഷ്യൽ ഓഫീസർ കെ.ജെ വർഗീസ്
ഒല്ലക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി തുടങ്ങിയവർ പങ്കെടുത്തു.