HomeKeralaനെസ്ലേയുടെ ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോര്‍ട്ട്

നെസ്ലേയുടെ ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ നിര്‍മാതാക്കളായ നെസ്ലേയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യകരമല്ലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ചിലത് എത്ര മെച്ചപ്പെടുത്തിയാലും ഗുണനിലവാരം ഉയര്‍ത്താന്‍ സാധിക്കാത്തതാണെന്നും കമ്പനിയുടെ ആഭ്യന്തര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

കിറ്റ് കാറ്റ്, മാഗി, നെസ്‌കഫേ, എന്നീ ജനപ്രിയ ഭക്ഷണങ്ങളുടെ ഉത്പാദകരായ നെസ്ലേക്ക് വിപണിയില്‍ കനത്ത തിരിച്ചടി നല്‍കിയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. നെസ്ലേ കമ്പനി പുറത്തിറക്കിയ 60 ശതമാനം ഉത്പന്നങ്ങളാണ് റേറ്റിംഗില്‍ മോശം പ്രകടനം കാഴ്ചവെച്ചത്. ഇതില്‍ നെസ്ലേയുടെ സിഗ്നേച്ചര്‍ ഉത്പന്നമായ ശുദ്ധമായ കാപ്പി ഉള്‍പ്പെടില്ല. നെസ്ലേയുടെ 37 ശതമാനം ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് 5ല്‍ 3.5 റേറ്റിംഗ് ലഭിച്ചത്.

വെള്ളം, പാല്‍ ഉത്പന്നങ്ങള്‍ എന്നിവക്ക് മാത്രമാണ് മെച്ചപ്പെട്ട റേറ്റിംഗ് ലഭിച്ചത്. റിപ്പോര്‍ട്ട് പ്രകാരം നെസ്ലേയുടെ ഡിഗിയോണോ ത്രീ മീറ്റ് ക്രോയിസന്റ് ക്രസ്‌ററ് പീസയില്‍ 40 ശതമാനം സോഡിയം അടങ്ങിയിരിക്കുന്നു. എന്നാല്‍ കമ്പനിയുടെ ഹോട്ട് പാക്കറ്റ് പെപ്പറോണി പീസയില്‍ മനുഷ്യശരീരത്തില്‍ അനുവദിച്ചതിനേക്കാള്‍ ഉപരി 48 ശതമാനം സോഡിയാണ് കണ്ടെത്തിയത്.

ഓറഞ്ച് ഫ്‌ലേവര്‍ പാനീയമായ സാന്‍ പെലെഗ്രീനോ ഡ്രിങ്ക് ഉത്പന്നമാണ് ഏറ്റവും മോശം റേറ്റിങ് ലഭിച്ചത്. ഇ ഗ്രേഡ് ആണ് ലഭിച്ചത്. ഓരോ 100 എംഎല്ലിലും 7.1 ഗ്രാം പഞ്ചസാരയാണ് ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ണം, ശിശു ഭക്ഷണം എന്നിവ ഉള്‍പ്പെട്ടിട്ടില്ല.

അതിനിടെ തങ്ങള്‍ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് നെസ്ലേ അദികൃതര്‍ പറയുന്നു. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കിടെ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന സോഡിയം പഞ്ചസാര എന്നിവയുടെ അളവ് 14-15 ശതമാനം കുറഞ്ഞുവെന്നും കമ്പനി അവകാശപ്പെടുന്നു.

Most Popular

Recent Comments