വാക്‌സിന്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി ഡിസിജിഐ. വിദേശ വാക്‌സിനുകള്‍ രാജ്യത്ത് പരീക്ഷണം നടത്തണമെന്ന നിബന്ധന ഒഴിവാക്കാമെന്ന് ഡിസിജിഐ അറിയിച്ചു.
ലോകാരോഗ്യ സംഘടന അംഗീകാരംം നല്‍കി വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ പരിഗണനയിലിരിക്കെയാണ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയത്.
യുഎസ്എഫ്ഡിഎ, ഇഎംഎ (യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി), യുകെയിലെ എംഎച്ച്ആര്‍എ, ജപ്പാന്റെ പിഎംഡിഎ എന്നീ സംഘടനകളുടെ അനുമതി ലഭിച്ച വാക്‌സിനുകളും ഉപയോഗിക്കാം എന്ന് ഡിസിജിഐ അറിയിച്ചു.