മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആശങ്കയില്‍. എട്ട് ഭരണകക്ഷി എംഎല്‍എമാര്‍ ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലിലേക്ക് മാറി. ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര തര്‍ക്കമെന്നാണ് ബിജെപി വിശദീകരണം. കോണ്‍ഗ്രസിലെ നാല് എംഎല്‍എമാരും നാല് സ്വതന്ത്രരുമാണ് ഹോട്ടലിലുള്ളത്.