HomeKeralaലക്ഷദ്വീപ് യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു

ലക്ഷദ്വീപ് യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു

ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കാനായി കമ്മിറ്റിയെ നിയമിച്ചു. കപ്പല്‍, വിമാന സര്‍വീസുകളിലാണ് നിയന്ത്രണം.

യാത്ര നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയ്യാറാക്കാന്‍ ആറംഗ കമ്മിറ്റിയെയാണ് നിയമിച്ചിരിക്കുന്നത്. ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കമ്മിറ്റി തീരുമാനമെടുക്കണം.

എന്നാല്‍, ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നല്‍കാന്‍ കവരത്തി എഡിഎമ്മിന് മാത്രമേ ഇനി അധികാരം ഉണ്ടായിരിക്കുകയുള്ളൂ. ദ്വീപിലെത്തുന്നവര്‍ ഓരോ ആഴ്ച കൂടുമ്പോഴും പെര്‍മിറ്റ് പുതുക്കണമെന്നും പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Most Popular

Recent Comments