യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തില്‍ താന്‍ പങ്കെടുക്കാത്തതിന്റെ പേരിലുള്ള കേന്ദ്രസര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മമത ബാനര്‍ജി രംഗത്ത്. തനിക്കെതിരെ നടക്കുന്നത് പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ്. കേന്ദ്ര സര്‍ക്കാര്‍ തന്നെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും മമത ആരോപിച്ചു.
താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വന്നത്. പ്രധാനമന്ത്രിയെ കാണാന്‍ വേണ്ടി താന്‍ ഒരു മണിക്കൂര്‍ കാത്തിരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള യോഗമാണ് അതെങ്കില്‍ പിന്നെന്തിനാണ് പ്രതിപക്ഷ പാര്‍ട്ടിയുള്ള നേതാക്കളെ ക്ഷണിച്ചത്. കേന്ദ്രസര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കുന്ന എല്ലാ യോഗത്തിലും പശ്ചിമബംഗാള്‍ പങ്കെടുക്കാറുണ്ടെന്നും മമത അഭിപ്രായപ്പെട്ടു.