ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

0

ലക്ഷദ്വീപ് വിഷയത്തില്‍ സംയുക്ത നീക്കത്തിന് പ്രതിപക്ഷം തയ്യാറെടുക്്കുന്നു. രാഷ്ട്രപതിയെ സമീപിക്കാനാണ് ആലോചന. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ദ്വീപില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. നിയമപോരാട്ടം തുടങ്ങണമെന്നാണ് പൊതു അഭിപ്രായം. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകള്‍ ഇറക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

പ്രതിഷേധംം ശക്തമാകുന്നതിനിടെ ദ്വീപ് കളക്ടര്‍ ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. ഭരണകൂടത്തിനു എതിരായ വിമര്‍ഷനങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കളക്ടര്‍ മാധ്യമങ്ങളെ കാാണുന്നത്. ഇതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലവും മാറ്റി. ഫിഷറീസ് വകുപ്പിലെ 39 പേരെയാണ് സ്ഥലം മാറ്റിയത്. ബംഗാരം ടൂറിസം ദ്വീപിന്റെ നടത്തിപ്പും കൊച്ചിയിലെ ഗസ്റ്റ് ഹൗസും സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാന്‍ നടപടി തുടങ്ങി.