രമേശ് ചെന്നിത്തലക്ക് ഇന്ന് അറുപത്തിയഞ്ചാം ജന്മദിനം. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നു പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ പിറന്നാളിന് ആശംസകളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെന്നിത്തലയുടെ വീട്ടിലെത്തി. രാവിലെ നിയമസഭയിലെത്തിയ ചെന്നിത്തലക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേര്‍ന്നു.
രാഷ്ട്രീയമായ തിരിച്ചടിക്കിടയിലും പിറന്നാള്‍ സന്തോഷത്തിന്റെ നിറവിലാണ് ചെന്നിത്തല. ചെന്നിത്തലക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചാണ് ഗവര്‍ണര്‍ സന്തോഷം പങ്കുവെച്ചത്.
വലിയ ആഘോഷങ്ങളില്ലെങ്കിലും ആശംസകളും മധുരവുമായി പ്രവര്‍ത്തകരും എംഎല്‍എമാരില്‍ ചിലരും വസതിയിലെത്തി ചെന്നിത്തലയെ കണ്ടു.
പ്രവര്‍ത്തകര്‍ കൊണ്ടുവന്ന കേക്ക് മുറിച്ചും ചെന്നിത്തല ആഘോഷം പങ്കുവെച്ചുു. വീട്ടിലെത്തിയവര്‍ക്കെല്ലാം ചെന്നിത്തലയുടെ വക മധുരവും വിതരണം ചെയ്തു.
രാവിലെ സഭയിലെത്തിയ ചെന്നിത്തലക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു. ഫോണിലൂടെയും പലരും ആശംസകള്‍ നേര്‍ന്നു.