ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപപടികള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ലക്ഷദ്വീപിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാണ് റിയാസ് ആവശ്യപ്പെട്ടത്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്നും റിയാസ് പറഞ്ഞു.
ലക്ഷദ്വീപ് നിവാസിുകളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ദ്വീപുമായി കേരളത്തിന് ചരിത്രപരവും സാംസ്‌കാരിപരവുമായ ബന്ധമാണുളളതെന്നും റിയാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ച് രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയാണ് തുടര്‍ച്ചയായി ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.