HomeKeralaതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാ വകുപ്പ്. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ തീരദേശ മേഖലകളില്‍ കനത്ത മഴയും കടലാക്രമണവും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജില്ലയില്‍ 261 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. നെയ്യാര്‍ ഡാം ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കടലാക്രമണത്തില്‍ 13 വീടുകള്‍ തകര്‍ന്നു. അപ്പര്‍കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊല്ലത്ത് പരവൂര്‍, അഴീക്കല്‍ തീരത്ത് ജാഗ്രത തുടരുകയാണ്. 356 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ ശക്തമായ സ്വാധീനമുണ്ടാകും. സംസ്ഥാനത്ത് ആകെ 5 ജില്ലകളിലാണ് റെഡ് അലെര്‍ട്ട്.

Most Popular

Recent Comments