മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

0

പ്രശസ്തനായ എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ശാന്തം, കരുണം, പരിണാമം, ദേശാടനം, മകള്‍ക്ക് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതിയത് മാടമ്പാണ്. ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്‌നമസ്തു, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം തുടങ്ങിയ പ്രശസ്ത നോവലുകള്‍ എഴുതി.

1941 ലാണ് ജനനം. കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റേയും മകനായാണ് ജനിച്ചത്. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍. ഹസീന, ജസീന