രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ വില നിശ്ചയിച്ചു. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ ലഭിക്കും. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് 1200 രൂപയാണ്.
വിദേശ രാജ്യങ്ങള്‍ക്ക് 15-20 ഡോളറിനാണ് വാക്‌സിന്‍ നല്‍കുക. ഐസിഎംആര്‍ സഹകരണത്തോടെയാണ് ഭാരത് ബയോടെക്ക് കോവാക്‌സിന്‍ നിര്‍മിക്കുന്നത്.