HomeKeralaകൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ഇനി കടുത്ത പിഴ

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ഇനി കടുത്ത പിഴ

കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കടുത്ത പിഴ ഈടാക്കും. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിന് അനിവാര്യമായ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെ ഇവയെല്ലാം ലംഘിച്ച് കൂട്ടംകൂടുന്നതോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാല്‍ 500 രൂപ പിഴ നല്‍കേണ്ടി വരും. മുമ്പ് 200 രൂപയായിരുന്നു പിഴ.

കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ, അവിടെ നിന്നും ആരെങ്കിലും അനവാശ്യമായി പുറത്തേക്ക് പോകുകയോ ചെയ്താല്‍ 500 രൂപ പിഴ നല്‍കേണ്ടി വരും.

അനാവശ്യമായി പൊതു/സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങിയാല്‍ പിഴ 2000 രൂപയാണ്. നിരോധനം ലംഘിച്ച് കൊണ്ട് പൊതു സ്ഥലങ്ങളില്‍ മീറ്റിങ്ങുകള്‍ക്കോ വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റ് മതാഘോഷങ്ങള്‍ക്ക് വേണ്ടിയോ കൂട്ടം കൂടിയാല്‍ 5000 രൂപയും പൊലീസ് ചുമത്തും.

അടച്ച് പൂട്ടുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിലനിന്നും അത് ലംഘിച്ച് കൊണ്ട് സ്‌കൂളുകളോ ഓഫീസുകളോ ഷോപ്പുകളോ മാളുകളോ കൂാടെ ആളുകള്‍ കൂട്ടം കൂടാന്‍ ഇടയുള്ള മറ്റ് സ്ഥലങ്ങളോ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 2000 രൂപയാകും പിഴ. ക്വാറന്റീന്‍ ലംഘിച്ചാലും 2000 രൂപ തന്നെ പിഴ ഈടാക്കും. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ചെയ്തില്ലെങ്കില്‍ 500 രൂപയും പിഴ നല്‍കണം.

അനുമതി ഇല്ലാതെ കൂടിച്ചേരല്‍, ധര്‍ണ, പ്രതിഷേധം, പ്രകടനം എന്നിവ നടത്തിയാലും അനുമതിയുണ്ടെങ്കിലും പത്തിലധികം പേര്‍ പങ്കെടുത്താലും പിഴ മൂവായിരം അടക്കേണ്ടി വരും. കടകളില്‍ 20 പേരിലധികം ഒരു സമയത്ത് ഉണ്ടെങ്കില്‍ 500 രൂപ പിഴ അടച്ചാല്‍ മതി എന്നത് ഇപ്പോള്‍ 3000 രൂപയാക്കി ഉയര്‍ത്തി. പൊതുസ്ഥലത്തോ റോഡിലോ തുപ്പിയാല്‍ പിഴ 500 രൂപയാണ്. കൊവിഡ് ബാധിത സ്ഥലങ്ങളില്‍ കൂട്ടം ചേരല്‍ നടത്തിയാലും കൊവിഡ് ബാധിത സ്ഥലങ്ങളിലേക്ക് പ്രവേശിക്കുകയോ അനാവശ്യമായി പുറത്ത് പോകുകയോ ചെയ്താലും പിഴ 200ല്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തി. അനാവശ്യമായി വാഹനങ്ങള്‍ പുറത്തിറക്കിയാല്‍ പിഴ 2000 രൂപ ഒടുക്കേണ്ടി വരും.

Most Popular

Recent Comments