സംസ്ഥാനത്ത് തടസപ്പെട്ട റേഷന്‍ വിതരണം പുനഃക്രമീകരിച്ചു. ഇ-പാസ് മെഷീനിലെ നെറ്റ് വര്‍ക്ക് തകരാറായതു മൂലം ഒന്നേകാല്‍ മണിക്കൂറാണ് വിതരണം തടസപ്പെട്ടത്.
വിഷുത്തലേന്ന് ഇ-പാസ് യന്ത്രം പണിമുടക്കിയത് റേഷന്‍ വ്യാപാരികളേയും കടയുടമകളേയും വലച്ചിരുന്നു. വൈകുന്നേരം 5 മുതല്‍ 6.15 വരെയാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഇ-പാസ് യന്ത്രങ്ങളില്‍ നെറ്റ്‌വര്‍ക്ക് തടസം നേരിട്ടത്.
മിക്ക കടകളിലും റേഷന്‍ വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു കാണാന്‍ സാധിച്ചത്. സെര്‍വര്‍ പൂര്‍ണമായും പരിഹരിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു.