നട്ടെല്ലുള്ള ഐപിഎസുകാരെ കണികാണാനില്ലെന്ന് മുല്ലപ്പള്ളി

0

പാനൂര്‍ കൊലപാതക കേസ് അന്വേഷിക്കുന്നത് സിപിഐഎമ്മിന്റെ കുഞ്ഞിരാമനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘നട്ടെല്ലുള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍ പൊലീസിലില്ല. അതുകൊണ്ടാണ് അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതെന്ന്’ മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

പാനൂര്‍ കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ചാടാന്‍ പറയുമ്പോള്‍ ചാടുന്ന പാവ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇസ്മഈല്‍ എന്നും മുല്ലപ്പള്ളി ആരോപിച്ചു. പാനൂര്‍ കൊലപാതകം ആസൂത്രിതമാണെന്ന് മുസ്ലിം ലീഗ് നേതാാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥനില്‍ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.