സംസ്ഥാനത്ത് നാളെ മുതല്‍ കൊവിഡ് ജാഗ്രത നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നാളെ മുതല്‍ പൊലീസ് പരിശോധന വ്യാപകമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക അകലമുള്‍പ്പടെയുള്ള മുന്‍ കരുതലുകള്‍ ഉറപ്പ് വരുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പ്രതിരോധത്തില്‍ പങ്കാളികളാക്കും. എല്ലാ പോളിങ് എജന്റുമാര്‍ക്കും പരിശോധന നടത്തണമെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.