തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

0

തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വേണമെന്ന അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഇരട്ടവോട്ട് ആരോപണമുയര്‍ന്ന ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍േേദ്ദശം നല്‍കിയിരുന്നു. ആലപ്പുഴയിലെ 46 ശതമാനം പ്രശ്‌നബാധിത ബൂത്തുകളിലും വെബ്കാസ്റ്റിങ് ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.