HomeKeralaകൊടുങ്ങല്ലൂരില്‍ താമര വിരിയിക്കാന്‍ സന്തോഷ് ചെറാക്കുളം

കൊടുങ്ങല്ലൂരില്‍ താമര വിരിയിക്കാന്‍ സന്തോഷ് ചെറാക്കുളം

സംസ്ഥാനത്ത് കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കൊടുങ്ങല്ലൂര്‍. ഇടതുപക്ഷ കോട്ടയെന്ന് ഒരിക്കല്‍ കേള്‍വി കേട്ട കൊടുങ്ങല്ലൂര്‍ ഇക്കുറി മാറി ചിന്തിക്കുമോ എന്നാണ് സംസാരം.

ബിജെപിക്ക് ശക്തമായ സാന്നിധ്യമുള്ള കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ഇക്കുറി അതിശക്തനായ സ്ഥാനാര്‍ഥിയെയാണ് എന്‍ഡിഎ ഇറക്കിയത്. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ട്, സാമൂഹ്യ പ്രവര്‍ത്തകന്‍, മികച്ച സംഘാടകന്‍ എന്നീ നിലകളിലൊക്കെ പ്രശസ്തനായ ബിജെപി സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളമാണ് മണ്ഡലം പിടിച്ചെടുക്കാന്‍ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ കൊടുങ്ങല്ലൂരില്‍ താമര വിരിയും എന്ന ശുഭ പ്രതീക്ഷയാണ് എന്‍ഡിഎക്കുള്ളത്.

ദേശീയ സംസ്ഥാന വിഷയങ്ങള്‍ക്കൊപ്പം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രചാരണത്തിലുണ്ട്. പതീറ്റാണ്ടുകള്‍ എല്‍ഡിഎഫും യുഡിഎഫും മണ്ഡലത്തില്‍ വിജയിച്ചിട്ടും മണ്ഡലത്തിലെ ഏറ്റവും വലിയ വിഷയമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് സന്തോഷ് ചെറാക്കുളം പറയുന്നു. താന്‍ വിജയിച്ചാല്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി പറയുന്നു.

എന്‍ഡിഎ കുടിവെള്ള പ്രശ്‌നം ഉയര്‍ത്തിയതോടെ വിഷയം ഗൗരവമായി എടുത്തിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന വാഗ്ദാനവുമായി അവരും വോട്ട് തേടുന്നു. ഇതോടെ കുടിവെള്ളമായി മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം.

നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അതിശക്തമായ പ്രചാരണമാണ് മുന്നണികള്‍ നടത്തുന്നത്. വേറിട്ട രീതികളിലൂടെ വ്യത്യസ്ഥമാണ് സന്തോഷ് ചെറാകുളത്തിന്റെ പ്രചാരണം. ചെറിയ ചെറിയ യോഗങ്ങളും വോട്ടര്‍മാരെ പരമാവധി നേരില്‍ കണ്ടും വോട്ടുറപ്പിക്കുകയാണ് എന്‍ഡിഎ,

വലിയ റോഡ് ഷോകളും അണികളെ നിരത്തിയുള്ള ശക്തികാട്ടലുമൊക്കെയായി പതിവു ശൈലിയിലാണ് എല്‍ഡിഎഫ്. പോസ്റ്ററുകളില്‍ ഊന്നിയുള്ള രീതിയാണ് യുഡിഎഫ് പരീക്ഷിക്കുന്നത്. കവല യോഗങ്ങളും മുന്നേറുന്നു. ഇനിയുള്ള ദിവസങ്ങള്‍ അതി പ്രധാനമാണ്. എല്ലാവര്‍ക്കു വികസനം എല്ലാവരിലേക്കും വികസനം എന്നതാണ് തന്റെ ലക്ഷ്യമെന്ന് സന്തോഷ് ചെറാക്കുളം പറയുമ്പോള്‍, വികസന തുടര്‍ച്ചക്കാണ് വി ആര്‍ സുനില്‍കുമാറിന്റെ വോട്ട് തേടല്‍. മാറ്റത്തിന് ഒരു വോട്ട് എന്നാണ് എം പി ജാക്‌സന്റെ ആവശ്യം.

Most Popular

Recent Comments