HomeKeralaലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം: എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി

ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം: എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി

ശബരിമലയിൽ ആചാരം സംരക്ഷിക്കുന്നതിനു വേണ്ടിയും ലൗ ജിഹാദിനുമെതിരെ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് ബിജെപി പ്രകടന പത്രിക. കേരളം ഭീകര മക്തമാക്കുമെന്നും ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം 6 പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

‘പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് പ്രചാരണ മുദ്രാവാക്യം. 3500 രൂപയാക്കി സാമൂഹിക ക്ഷേമ പെൻഷൻ ഉയർത്തും. കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി വാഗ്ദാനം ചെയ്യുന്നുവെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ പ്രകാശനം ചെയ്ത പ്രകടന പത്രികയിൽ പറയുന്നു.  ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്, പട്ടികജാതി -പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട ഭൂരഹിതർക്ക് അഞ്ചേക്കർ ഭൂമി, പെൻഷൻ പ്രായം ഏകീകരിക്കൽ, എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി, ബിപിഎൽ വിഭാഗത്തിലെ കിടപ്പു രോഗികൾക്ക് പ്രതിമാസം 5000 രൂപ ധനസഹായം എന്നിവയൊക്കെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട മറ്റു വാഗ്ദാനങ്ങൾ.

Most Popular

Recent Comments