HomeKeralaറോഡ് ഷോയോടു കൂടി കെകെ രമയുടെ പ്രാചരണം ആരംഭിച്ചു

റോഡ് ഷോയോടു കൂടി കെകെ രമയുടെ പ്രാചരണം ആരംഭിച്ചു

വടകരയില്‍ യുഡിഎഫ് പിന്തുണയോടെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും ആര്‍എംപി നേതാവുമായ കെകെ രമ പ്രചാരണം തുടങ്ങി. റോഡ് ഷോയോടുകൂടിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്.
ടിപി ചന്ദ്രശേഖരന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് റോഡ് ഷോക്കായി കെകെ രമ വീട്ടില്‍ നിന്നും ഇറങ്ങിയത്. ആര്‍എംപി പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരുമെല്ലാം റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.

ഇത്തവണ നിയമസഭയില്‍ ടിപി ചന്ദ്രശേഖരന്റെ ശബ്ദമുയരുമെന്ന് കഴിഞ്ഞ ദിവസം കെകെ രമ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരായ പോരാട്ടമാണ് വടകരയില്‍ നടക്കുക. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം വോട്ട് തേടുന്ന സിപിഎം ആര്‍എംപിയെ യുഡിഎഫ് പിന്തുണക്കുന്നതില്‍ എതിര്‍പ്പുകാണിക്കുന്നത് എന്തിനാണെന്ന് കെകെ രമ ചോദിക്കുന്നു. തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ മുന്നേറ്റത്തിന് വടകര സാക്ഷ്യം വഹിക്കുമെന്നും രമ പറഞ്ഞു.

Most Popular

Recent Comments