HomeKeralaന്യുമോണിയ; സുരേഷ് ഗോപി ആശുപത്രിയില്‍

ന്യുമോണിയ; സുരേഷ് ഗോപി ആശുപത്രിയില്‍

ചലച്ചിത്ര നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയില്‍ തുടരുകയാണ്. സംവിധായകന്‍ ജോഷിയുടെ ചിത്രമായ പാപ്പന്റെ ചിത്രീകരണ സ്ഥലത്ത് നിന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ന്യുമോണിയ ബാഘ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പത്ത് ദിവസം വിശ്രമത്തില്‍ തുടരണമെന്നാണ് താരത്തിനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ബിജെപി പ്രഖ്യാപിക്കാനിരിക്കെയാണ് നടന്‍ രോഗബാധിതനാകുന്നത്. തൃശൂര്‍, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലേക്കാണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. എന്നാല്‍ നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചുവെന്നും വാര്‍ത്തകളുണ്ട്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍, നിധിന്‍ രണ്‍ജി പണിക്കരുടെ കാവല്‍ എന്നീ സിനിമകളും തെരഞ്ഞെടുപ്പ് മത്സരത്തിനിടെ സുരേഷ് ഗോപിക്ക് പൂര്‍ത്തീകരിക്കാനുണ്ട്.

 

Most Popular

Recent Comments