നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇത്തവമ സീറ്റ് നല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ ഇളവില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനം എന്നും കാനം പറഞ്ഞു.
പാര്‍ടി ചുമതലയുള്ളവര്‍ മത്സരിക്കുകയാണെങ്കില്‍ ചുമതല ഒഴിയണം. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം ഉണ്ടാകും. മണ്ഡലത്തിലെ ജയസാധ്യത ആപേക്ഷികമായ കാര്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.