മന്‍മോഹന്‍ സിംഗിനെ പുകഴ്ത്തി കേന്ദ്ര ധനകാര്യ സഹമന്ത്രി

0

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെ പുകഴത്തികേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. അതെസമയം യിപിഎ സര്‍ക്കാരിനെ ഇക്‌ഴത്തിയും അനുരാഗ് രാജ്യസഭയില്‍ സംസാരിച്ചു. സത്യ സന്ധനായിരുന്നു മന്‍മോഹന്‍. എന്നാല്‍ അദ്ദേഹത്തിന് കീഴില്‍ യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്നും അനുരാഗ് കുറ്റപ്പെടുത്തുന്നു.

ഡോ സാഹബ്(മന്‍മോഹന്‍ സിംഗ്) സത്യസന്ധനായിരുന്നു. എന്നാല്‍ യുപിഎ ഭരണകാലത്ത് എല്ലാ വകുപ്പിലും അഴിമതി നടന്നിരുന്നു. നരേന്ദ്ര മോദിയുടെ ഈ വര്‍ഷക്കാല ഭരണത്തിനിടയില്‍ ഏഴ് പൈസയുടെ അഴിമതി പോലും നടന്നിട്ടില്ല. ഇതാണ് വിശ്വസ്ത സര്‍ക്കാര്‍ എന്നാണ് ബജറ്റ് ചര്‍ച്ചയില്‍ അനുരാഗ് അറിയിച്ചത്.

കര്‍ഷക സമരത്തിലേയും സ്വകാര്യ വത്കരണത്തിലേയും പ്രതിപക്ഷ നിലപാടുകളെയും അദ്ദേഹം ചര്‍ച്ചയില്‍ ചോദ്യം ചെയ്തു. എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമാരാണെന്നും രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ആദ്യമായി ആരംഭിച്ചതാരാണെന്നും ബിജെപി നേതാവ് ചോദിക്കുന്നു.

മോദി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി ഇന്ത്യ മാറിയെന്നും ഏഴ് ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സര്‍ക്കാര്‍ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.