ജന പിന്തുണയില്ലാത്ത നേതാവാണ് കാപ്പന്‍: എംഎം മണി

0

ജന പിന്തുണയില്ലാത്ത നേതാവാണ് മാണി സി കാപ്പനെന്ന് മന്ത്രി എംഎം മണി. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പന്‍ സിനിമാക്കാര്‍ക്ക് പിന്നാലെയാണ് പോയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം നേതാക്കള്‍ കഷ്ടപ്പെട്ടാണ് കാപ്പനെ പാലായില്‍ ജയിപ്പിച്ചതെന്നും കാപ്പന്‍ പോയലും മുന്നണിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മണി ചൂണ്ടിക്കാട്ടി.
പിഎസ്‌സി പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണെങ്കില്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കും. വഴി വിട്ട് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രക്ഷോഭങ്ങള്‍ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.