യുഡിഎഫ് വന്നാല്‍ കേരളബാങ്ക് പിരിച്ചുവിടും

0

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കേരള ബാങ്ക് പിരിച്ചു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യമായ അനുമതികള്‍ ഇല്ലാതെയും നടപടികള്‍ പൂര്‍ത്തിയാക്കാതെയും ആണ് കേരള ബാങ്ക് രൂപീകരിച്ചത്. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ കുഴിച്ചു മൂടാനുള്ള നീക്കമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.

സംസ്ഥാനത്ത് നിയമനങ്ങള്‍ നടത്തുന്നത് സരിത എസ് നായരാണ്. സര്‍ക്കാരിന് സരിതയെ പേടിയാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ ശരിവെക്കുന്ന തീരുമാനങ്ങള്‍ വരുന്ന മന്ത്രിസഭ യോഗങ്ങള്‍ എടുക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു