മേജര്‍ രവി കോണ്‍ഗ്രസിലേക്ക്

0

സംവിധായകനും നടനുമായ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് സൂചന. നേരത്തെ ബിജെപിയോട് അനുഭാവം പുലര്‍ത്തിയിരുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തു.

ഞാനുമായും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായും മേജര്‍ രവി ചര്‍ച്ച ചെയ്തിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്ര ത-പ്പൂണിത്തുറയില്‍ എത്തിയപ്പോഴാണ് മേജർ രവി യാത്രയിൽ പങ്കെടുത്തത്. മുമ്പ് ബിജെപി അനുഭാവിയായിരുന്ന മേജര്‍ രവി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളേയും നടപടികളേയും പലപ്പോഴും പ്രശംസിച്ചും ന്യായീകരിച്ചും രംഗത്തെത്തിയിരുന്നു.

എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വത്തോടുള്ള തൻ്റെ അതൃപ്തി കുറച്ചു കാലങ്ങളായി അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കാറുണ്ട്. സംസ്ഥാന ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളുന്നവരല്ലെന്നും തനിക്കെന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാവര്‍ക്കുമുള്ളതെന്നും അദ്ദേഹം അടുത്ത കാലത്ത് തുറന്ന് പറഞ്ഞിരുന്നു.