ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തെന്ന പരാതിയില്‍ 11 മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മലയാളികളായ വിദ്യാര്‍ഥികളുടെ പരാതിയിലാണ് അറസ്റ്റ്.
വടകര പാലയാട് പടിഞ്ഞാറെക്കര മുഹമ്മദ് ഷമാസ്, കോട്ടയം അയര്‍കുന്നം റോബിന് ബിജു, വൈക്കം എടയാര്‍ ആല്വിന് ജോയ്, മഞ്ചേരി പയ്യനാട് ജാബിന് മഹ്റൂഫ്, കോട്ടയം ഗന്ധിനഗര്‍ ജെറോണ്‍ സിറില്‍, പത്തനംതിട്ട മങ്കാരം മുഹമ്മദ് സുറാജ്, കാസര്‍കോട് കടുമേനി ജാഫിന്‍ റോയ്ച്ചന്, വടകര ചിമ്മത്തൂര്‍ ആസിന് ബാബു, മലപ്പുറം തിരൂരങ്ങാടി മമ്പറം അബ്ദുല്‍ ബാസിത്, കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയ അബ്ദുല്‍ അനസ് മുഹമ്മദ്, ഏറ്റുമാനൂര്‍ കനകരി കെ എസ് അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്.
മംഗളുരു ദളര്‍ക്കട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫിസിയോ തെറാപ്പി, ബിഎസ്സി നഴ്സിംഹ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായവര്‍.