മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ചോദ്യങ്ങള്‍ പാടില്ലെന്ന് സർവകലാശാല

0

സിഎം അറ്റ് കാമ്പസ് എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം. കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോടാണ് അധികൃതര്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

പിഎസ്‌സി നിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ പാടില്ല. മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നവ ചോദിക്കരുത്. ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഭാവി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഎസ്‌സി നിയമനം ഉള്‍പ്പെട്ട ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സര്‍വകലാശാല വാട്‌സാപ്പ് ഗ്രൂപ്പിലാണ് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പ്രചരിച്ചത്.