“വിജയന്‍ അന്തകവിത്ത് “

0

മുഖ്യമന്ത്രി വിജയന്‍ അന്തകവിത്താണെന്ന് കെ എം ഷാജി എംഎല്‍എ. രാഷ്ട്രീയത്തില്‍ ഇങ്ങനെ വൈരം കാണിക്കുന്ന ഒരാള്‍ വേറെ ഇല്ല. തന്നെ പിന്തുടര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കെ എം ഷാജി.

ഇഞ്ചി കൃഷി ചെയത് തന്നെയാണ് താന്‍ പണം സമ്പാദിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസ് രാഷട്രീയ പ്രേരിതമാണ്. തന്നെ പിന്തുടര്‍ന്ന് ദ്രോഹിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

പാര്‍ടി പറഞ്ഞാല്‍ മാത്രം മത്സരിത്തില്‍ നിന്ന് പിന്മാറും. കാസര്‍കോട്ടേക്ക് മാറാന്‍ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണ്. അഴീക്കോടാണ് തന്റെ ഏറ്റവും സുരക്ഷിത മണ്ഡലം. പാര്‍ടിക്കകത്ത് റിബലാണ് എന്ന വിമര്‍ശനം ഒരു അലങ്കാരമാണ്. കുഞ്ഞാലിക്കുട്ടിയോടുള്ള അഭിപ്രായ വ്യത്യാസം ആശയപരമാണ്. എതിര്‍പ്പുകള്‍ നേരിട്ട് പറയാറുണ്ട്. തന്നെ പോലെ എതിര്‍പ്പുയര്‍ത്താന്‍ സിപിഎമ്മില യുവാ നേതാക്കള്‍ക്ക് പറ്റുമോ എന്നും കെ എം ഷാജി ചോദിച്ചു.